Tuesday, May 28, 2013

ഒരു പിറന്നാൾ ഓർമ്മ

പണ്ട്  വർഷാരംഭത്തിൽ  കയിൽ   കലണ്ടർ  കിട്ടിയാൽ  വീട്ടിലെ  എല്ലാവരുടെയും പിറന്നാളുക്ൽ ,തൃശൂർ  പൂരം ,ചീരകുഴി പൂരം , അയ്യപ്പൻ കാവ് പൂരം ,എന്നിവ  അടയാള പെടുത്തുന്ന ഒരു ഏർപ്പാടു ഉണ്ടായിരുന്നു
ചൂരക്കാട്ടുകര  സ്‌കൂളിൽ പിറന്നാള് കാരന്  കുറെ ഇളവുകൾ ഉണ്ട് .അന്നേ ദിവസം അടി കിട്ടില്ല  ,കളർ വസ്ത്രം ഇടാം ,പടിപ്പികുന്ന നേരത്തു മറ്റു ക്ലാസ്സിൽ കേറി അധ്യാപകർക്ക്‌  മധുരം നല്കാം ,സ്കൂൾ മുഴുവൻ വിലസാം .ഇ അനുകൂല്യങ്ങൽ  സ്വപ്നം കണ്ടു  പിറന്നാള്  കാത്തിരിപ്പാണ് പണി .....
പക്ഷേ  29 മെയിനു  സ്കൂൾ തുറന്ന ചരിത്രം ഇല്ലാത്തതു കൊണ്ടു  നിരാശ ആണ് ഫലം ,അങ്ങനെ  മലയാള മാസ പ്രകാരമുള്ള  ഇടവ്തിലെ  ആദ്യ  രേവതി യെ കാത്തിരിക്കും ,ആദ്യ  രേവതി  കന്നിയാത്ത  അവസരത്തിൽ രണ്ടാമത്തെ  രേവതി പ്രകാരം  സ്കൂളിലേക്ക്  പിറനാൾ യാത്ര ...
ആ  7 വര്ഷ കാലത്തിനിടയിൽ  മുടക്ക്  ദിവസങ്ങള്  അപഹരിക്കാതെ  1 ഓ 2 ഓ തവണയാണ്  ഇടവതിലെ രേവതിമാർ  കനിഞ്ഞത് .....
അന്ന് ഒരു ദിവസമാണ്  ഒരു കൊട്ട മിട്ടായി ക്ലാസിൽ വിതരണം  ചെയാനുള്ള  അസുലഭ  അപൂർവ  അവസരം  ലഭികുക .......
     സംഭവ  ബഹുലമായ ആ പിറന്നാൾ  ഓർമ്മകൾ പിന്നീടു  വിരളമായിരുന്നു ,വീണ്ടും  ആ  സുവർണ്ണ  നിമിഷഞളിലേക്ക് ...വെള്ളി  വെളിച്ചം  വിതറിയ  എന്റെ  പ്രിയ കൂട്ടുകാർക്ക്   ഒരായിരം  നന്ദി  കുറിക്കുന്നു ................